കൊച്ചി: സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എൻ മോഹനൻ തുടരും. ജില്ലാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നാണ് തീരുമാനം ഉണ്ടായത്. 2018ലാണ് സി എം മോഹനൻ ആദ്യം ജില്ലാ സെക്രട്ടറി ആയത്.
1994 മുതൽ 2000 വരെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്നു മോഹനൻ. വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പാർട്ടിയുടെ മേൽത്തട്ടിലേക്കെത്തിയത്. 2000 മുതൽ 2005 വരെ സിപിഐഎം കോലഞ്ചേരി ഏരിയാ സെക്രട്ടറിയായി.ജിസിഡിഎ ചെയർമാൻ, ദേശാഭിമാനി കൊച്ചി യുണിറ്റ് മാനേജർ എന്ന നിലയിലും പ്രവർത്തിച്ചു.
സിഐടിയു അഖിലേന്ത്യ കൗൺസിൽ അംഗം, കനിവ് പാലിയേറ്റിവ് കെയർ ജില്ലാ പ്രസിഡന്റ് തുടങ്ങി നിരവധി ചുമതലകളുണ്ട്.