Kerala

ബൈജൂസിൽ 9 അംഗ ഡയറക്ടർ ബോർഡ്; ബൈജു രവീന്ദ്രന്റെ അധികാരങ്ങൾ ഇല്ലാതാകും

Posted on

ബൈജൂസ്‌ കമ്പനിയിൽ 9 അംഗ ഡയറക്ടർ ബോർഡ് രൂപീകരിക്കാൻ ശുപാർശ. ഇന്നലെ ചേർന്ന അസാധാരണ ജനറൽ ബോഡി യോഗം 9 അംഗ ഡയറക്ടർ ബോർഡ്‌ രൂപീകരിക്കാൻ തീരുമാനിച്ചു. ഇതോടെ കമ്പനിയിൽ സ്ഥാപകർക്ക് നിയന്ത്രണം നഷ്ടമാകും. പുതിയ ഡയറക്ടർ ബോർഡ്‌ നിലവിൽ വന്നാൽ ബൈജു രവീന്ദ്രന്റെ അധികാരങ്ങൾ ഇല്ലാതാകും. കർണാടക ഹൈക്കോടതിയും കമ്പനി നിയമ ട്രൈബ്യൂണലും സംയുക്തതമായി പുറപ്പെടുവിച്ചതാണ് അന്തിമ തീരുമാനം.

അസാധാരണ ജനറൽ ബോഡി യോഗ തീരുമാനം നടപ്പാക്കുന്നതിന് 13 വരെ കർണാടക ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേയുണ്ട്. ഇരുകൂട്ടർക്കും നിർണായകമായ കേസ് അടുത്ത മാസം 13 ന് പരിഗണിക്കും. 10 ദിവസത്തത്തിനകം പുതിയ സി ഇ.ഒ യെ കണ്ടെത്താൻ നിക്ഷേപകർ പ്രത്യക സമിതിയേയും നിയോഗിച്ചിട്ടുണ്ട്.

അതേസമയം, ബൈജു രവീന്ദ്രനെ പുറത്താക്കാന്‍ നിക്ഷേപകർ ഇന്നലെ വോട്ട് ചെയ്ത് തീരുമാനിച്ചു. വിസിലടിച്ചും അപശബ്ദങ്ങളുണ്ടാക്കിയും വിര്‍ച്വല്‍ മീറ്റ് തടസ്സപ്പെടുത്താന്‍ ബൈജൂസിലെ ജീവനക്കാര്‍ ശ്രമിക്കുകയും ചെയ്തു. പ്രോസസ് എന്‍വി, പീക് എക്‌സ്‌വി എന്നീ നിക്ഷേപകര്‍ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് അനുകൂലമായി വോട്ട് ചെയ്തത്. ഇവര്‍ക്ക് പുറമേ മറ്റ് ചില നിക്ഷേപകര്‍ കൂടി ബൈജു രവീന്ദ്രനെതിരെ വോട്ട് ചെയ്തതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version