Kerala

സ്വകാര്യബസ് – ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പുതിയ സംഘടന ; പ്രൈവറ്റ് ബസ് ഓണേഴ്‌സ് ഓർഗനൈസേഷന്‍ രൂപീകരിച്ചു

 

കോട്ടയം: കേരളത്തിലെ സ്വകാര്യ ബസ് ഉടമകളുടെയും ടൂറിസ്റ്റ് വാഹനങ്ങളുടെയും സംയുക്ത സംഘടന ‘പ്രൈവറ്റ് ബസ് ഓണേഴ്‌സ് ഓർഗനൈസേഷന്‍’ രൂപീകരിച്ചു.പൊതുപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം വ്യക്തിഗത താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന നിലവിലെ സ്വകാര്യ ബസ് -ടൂറിസ്റ്റ് മേഖലയിലെ സംഘടനകളുടെ നിലപാടില്‍ പ്രതിക്ഷേധിച്ചു കൊണ്ടാണ് പുതിയ സംഘടനയ്ക്ക് രൂപം നല്‍കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.ലക്ഷങ്ങള്‍ മുടക്കി ആരംഭിക്കുന്ന സംരംഭ മേഖലയെ തകര്‍ക്കുന്ന സമീപനം അധികൃതര്‍ തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

എ സി സത്യന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ജോയി ചെട്ടിശ്ശേരി ഉദ്ഘാടനം ചെയ്തു.റോണി ജോസഫ്,ജോസഫ് എബ്രഹാം,ആല്‍വിന്‍ ജോസ്,ജോണി അഗസ്റ്റിന്‍,ജോണ്‍ മാത്യു,സേവ്യര്‍ തെക്കേടം,സേവ്യര്‍ ജോസഫ്,ജോസഫ് ജേക്കബ്,എബി തോമസ്,എ സി സാബു,റ്റി സി തോമസ്,ജോയി അമയന്നൂര്‍,സാബു അല്‍ഫോണ്‍സ,ചാക്കോച്ചന്‍ ജോസ്,ജയശങ്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി ജോയി ചെട്ടിശ്ശേരി(പ്രസിഡന്റ്) എ സി സത്യന്‍ (വര്‍ക്കിംഗ് പ്രസിഡന്റ്)റോണി ജോസഫ് (ജനറല്‍ സെക്രട്ടറി) ജോണ്‍ മാത്യു (വൈസ് പ്രസിഡന്റ്) ആല്‍വിന്‍ ജോസ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top