Kerala
സ്വകാര്യ ബസിൽ നിന്ന് യാത്രക്കാരി തെറിച്ചുവീണു
സ്വകാര്യ ബസിൽ നിന്ന് സ്ത്രീ റോഡിലേക്ക് തെറിച്ചുവീണ് അപകടം. വീഴ്ചയിൽ യാത്രക്കാരിയുടെ താടിയെല്ലിന് പൊട്ടലേറ്റു.
കല്ലറ മരുതമൺ ജംഗ്ഷനിലാണ് സംഭവം. ഇന്നലെ വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം. സ്വകാര്യ ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീഴുന്ന മധ്യവയസ്കയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.
പാലോട് സ്വദേശി 52 കാരിയായ ഷൈലജക്കാണ് പരിക്കേറ്റത്. ബസിന്‍റെ പിൻവശത്തെ ഡോറിൽ നിന്നാണ് വളവ് കഴിഞ്ഞപ്പോൾ ഇവർ റോഡിലേക്ക് തെറിച്ചു വീണത്. ബസിന്റെ വാതിലുകൾ തുറന്ന് കിടക്കുകയായിരുന്നു.