India

മക്കളുടെ മുന്നിലിട്ട് അമ്മയെ ബസ് ജീവനക്കാര്‍ കൂട്ടബലാത്സംഗം ചെയ്തു;2,000 രൂപനല്‍കി യുവതിയെ പറഞ്ഞുവിട്ട് പൊലീസ്

ബെംഗളൂരു: കര്‍ണാടകയില്‍ ബസില്‍ മക്കളുടെ മുന്നില്‍വെച്ച് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. ദാവണഗെരെ ജില്ലയിലെ ഛന്നാപുരയില്‍ മാര്‍ച്ച് 31നാണ് സംഭവം നടന്നത്.

തുടക്കത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കാനായിരുന്നു പൊലീസിന്റെ ശ്രമം. തുടര്‍ന്ന് പ്രദേശത്തെ ദളിത് നേതാക്കള്‍ ഇടപെട്ട് വിജയനഗര എസ്പിക്ക് പരാതി നല്‍കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

വിജയനഗര സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. ഉച്ഛാംഗിദുര്‍ഗ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാനായാണ് യുവതിയും മക്കളും ദാവണഗെരെയിലുള്ള ഹരപ്പനഹള്ളിയിലെത്തിയത്. ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുത്ത ശേഷം യുവതിയും മക്കളും തിരികെ നാട്ടിലേക്ക് മടങ്ങുന്നതിനായി ദാവണഗെരെയിലേക്ക് ബസ് കയറി. രാത്രി ഏറെ വൈകിയതിനാല്‍ ബസില്‍ യാത്രക്കാര്‍ കുറവായിരുന്നു. ഇവര്‍ പലയിടങ്ങളിലായി ഇറങ്ങി. ഒടുവില്‍ ബസില്‍ യുവതിയും മക്കളും മാത്രമായി. ഈ സമയം ബസ് ഛന്നാപുരയിലായിരുന്നു. ഇവിടെ വിജനമായ സ്ഥലത്തുവെച്ച് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. മക്കളുടെ വായില്‍ തുണി തിരുകിയെന്നും ഇരുവരേയും കെട്ടിയിട്ട ശേഷം അവരുടെ മുന്നിലിട്ട് പീഡിപ്പിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top