Kerala
ബസുകളുടെ മത്സരയോട്ടത്തിനിടയിൽ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കൊടുങ്ങൂരിലെ സംഭവം ഇങ്ങനെ…
കോട്ടയം : ബസുകളുടെ മത്സരയോട്ടത്തിനിടയിൽ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.സ്റ്റോപ്പിൽ നിർത്തിയ സ്വകാര്യ ബസിനെ മറികടക്കാൻ കെ എസ് ആർടിസി ബസിൻ്റെ ഇടതുവശത്തു കൂടിയുള്ള ഓവർ ടേക്ക്.ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.
കോട്ടയം കൊടുങ്ങൂർ പതിനെട്ടാം മൈലിൽ ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം.സ്വകാര്യ ബസ്സിൽ നിന്നും സ്റ്റോപ്പിൽ ഇറങ്ങിയ യുവതിയുടെ തൊട്ട് സമീപത്തു കൂടിയാണ് ഇടതുവശം വഴി കെ എസ് ആർടിസി ബസ് ഓവർ ടേക്ക് ചെയ്തത്.കെഎസ്ആർടിസി ബസിൻ്റെ അപകടരമായ ഈ യാത്രയിൽ തലനാരിഴയ്ക്കാണ് യാത്രക്കാരി രക്ഷപെട്ടത്.ഇരു ബസ്സുകളുടെയും ഇടയിൽപ്പെട്ട യുവതി അത്ഭുതകരമായി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കോട്ടയത്തുനിന്നും കുമളിയിലേക്ക് പോകുകയായിരുന്നു കെ എസ് ആർടിസി ബസ്..കെ.കെ റോഡ്, കോട്ടയം – പാലാ – കിടങ്ങൂർ തുടങ്ങിയ റൂട്ടുകളിൽ ബസുകളുടെ മത്സരയോട്ടത്തെ കുറിച്ചുള്ള പരാതികളും വ്യാപകമാണ്.