Kerala
സ്കൂൾ ബസിടിച്ച് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം
മാനന്തവാടി: സ്കൂൾ ബസ് തട്ടി അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. കമ്പളക്കാട് പള്ളിക്കുന്ന് മൂപ്പൻകാവ് അറപ്പത്താനത്തിൽ ജിനോ ജോസ്, അനിത ദമ്പതികളുടെ മകനായ ഇമ്മാനുവൽ (5) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 4.30ന് ആണ് അപകടം.
ബസിൽ നിന്നിറങ്ങിയ സഹോദരിയുടെ അടുത്തേക്ക് എത്തിയ ഇമ്മാനുവൽ അബദ്ധത്തിൽ ബസ്സിനടിയിൽപ്പെടുകയായിരുന്നു. സഹോദരങ്ങൾ: ഏറിക്ക, ഏയ്ഞ്ചൽ, ആൽബിൻ