India
ടെസ്റ്റ ക്രിക്കറ്റിൽ 200 വിക്കറ്റ് എന്ന നാഴികകല്ല് പിന്നിട്ട് ബുംറ
ബോർഡർ ഗാവസ്‌കർ പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഓസീസ് താരം ട്രാവിസ് ഹെഡിനെ വീഴ്ത്തി ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റ് എന്ന നാഴികകല്ല് പിന്നിട്ട് ഇന്ത്യൻ പേസർ ബൂംറ.
44-ാം ടെസ്റ്റിൽ നിന്നാണ് ബൂംറ 200 വിക്കറ്റുകൾ നേടിയത്. ഒരു ഇന്ത്യൻ പേസറുടെ ടെസ്റ്റിലെ വേഗതയേറിയ വിക്കറ്റ് വേട്ടായാണിത്.
ഇതോടെ ടെസ്റ്റിൽ 200 വിക്കറ്റ് തികയ്‌ക്കുന്ന ഇന്ത്യയിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ബൗളറായും ബൂംറ മാറി. 44-ാം ടെസ്റ്റിൽ 200 വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയുടെ റെക്കോർഡിനൊപ്പമാണ് താരമെത്തിയത്.