India
‘ബുള്‍ഡോസര്‍ രാജ്’ വേണ്ട; അനുമതിയില്ലാതെ ഒരു കെട്ടിടം പോലും പൊളിക്കരുതെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: രാജ്യത്ത് ബുള്‍ഡോസര്‍ രാജിന് തടയിട്ട് സുപ്രീംകോടതി. അടുത്ത മാസം ഒന്നു വരെ കോടതി അനുമതി ഇല്ലാതെ ഒരു കെട്ടിടവും പൊളിക്കരുതെന്ന് ഇടക്കാല ഉത്തരവില്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഭരണഘടനയുടെ ധാര്‍മികതയ്ക്ക് എതിരാണ് ഇത്തരം പ്രവൃത്തികളെന്നും സുപ്രീംകോടതി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ കുറ്റാരോപിതരുടെ കെട്ടിടങ്ങള്‍ ശിക്ഷാനടപടിയായി പൊളിച്ചു നീക്കുന്ന നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.