ന്യൂഡൽഹി: നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിനെ കാലഹരണപ്പെട്ട പാർട്ടിയെന്നാണ് മോദി വിശേഷിപ്പിച്ചത്. കോൺഗ്രസ് ജനാധിപത്യത്തെ തകർത്തുവെന്നും ഭരണഘടന മൂല്യങ്ങളെ തടവിലാക്കിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സ്വാതന്ത്ര്യം ലഭിച്ചത് മുതൽ കോൺഗ്രസ് ആശയക്കുഴപ്പത്തിലാണ്. ശത്രുക്കൾ ഇന്ത്യൻ മണ്ണ് കോൺഗ്രസിന് കൈമാറി.
കോൺഗ്രസിന്റെത് ജനാധിപത്യത്തിലെ കറുത്ത ചരിത്രം. സ്വന്തം കുടുംബത്തിൽ ഉള്ളവർക്ക് ഭാരത രത്ന നൽകാനാണ് കോൺഗ്രസ് ശ്രമിച്ചത്. പാവങ്ങളേയും ഒബിസി വിഭാഗത്തേയും കോൺഗ്രസ് അവഗണിച്ചു. ഇന്ത്യയെ വടക്ക്-തെക്ക് എന്ന് ഭിന്നിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചു. ബ്രിട്ടീഷുകാർ പോയിട്ടും അടിമത്ത മന:സ്ഥിതി കോൺഗ്രസ് നിലനിർത്തിയെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി.