India
ബ്രസീലില്‍ യാത്രാ വിമാനം തകര്‍ന്നുവീണ് 62 പേർക്ക് ദാരുണാന്ത്യം
സാവോ പോളോ: ബ്രസീലില്‍ യാത്രാ വിമാനം തകര്‍ന്നുവീണ് 62 പേർക്ക് ദാരുണാന്ത്യം. വിൻഹെഡോയിലാണ് വിമാനം തകർന്നു വീണത്. സാവോ പോളോയിലേക്ക് പോയ എടിആര്‍ 72 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 58 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമുൾപ്പെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ 62 പേരും മരിച്ചു.
വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിമാനം നിയന്ത്രണം വിട്ട് കുത്തനെ വീഴുന്നതിന്റെയും തീപിടിക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അപകടകാരണം വ്യക്തമല്ല. ജനവാസ മേഖലയിൽ തകര്‍ന്നു വീണതുകൊണ്ട് നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.