റിയോ ഡി ജനീറോ: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം മരിയോ സാഗല്ലോ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
പരിശീലകനായും കളിക്കാരനായും ബ്രസീലിന് ലോകകപ്പ് കിരീടം നേടിക്കൊടുത്ത താരമാണ്. ഈ അപൂര്‍വനേട്ടം സ്വന്തമാക്കുന്ന ആദ്യ താരവും സാഗല്ലോയാണ്.