കണ്ണൂർ: കണ്ണവം കോളയാട് നിർമാണത്തിലിരിക്കുന്ന വീടിനരികെ സ്ഫോടകവസ്തു കണ്ടെത്തി. പന്നിപ്പടക്കം പോലുള്ള വസ്തുവാണെന്നാണ് പ്രാഥമിക നിഗമനം.
ശേഷിയുള്ളതാണോയെന്ന് ബോംബ് സ്ക്വാഡ് പരിശോധിച്ച് വരികയാണ്. നെട്ടയിലാണ് സംഭവം. ഒരു ബക്കറ്റിൽ അഞ്ച് സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയിട്ടുള്ളത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി വരികയായിരുന്നു.
എരിഞ്ഞോളിയിൽ വയോധികൻ ബോംബ് പൊട്ടി മരിച്ചതിന് പിന്നാലെയാണ് ജില്ലയിൽ പരിശോധന കർശനമാക്കിയത്. പാനൂർ, മട്ടന്നൂർ, കൂത്തുപറമ്പ് ഭാഗങ്ങളിൽ പരിശോധന നടക്കുകയായിരുന്നു. ഇതിനിടെ കൂത്തുപറമ്പിൽ ഒരു ക്ഷേത്രത്തിന്റെ സമീപത്തുനിന്ന് ചാക്കിൽ കെട്ടിയ നിലയിൽ ബോംബ് കണ്ടെടുത്തിരുന്നു.