ഡൽഹി: ഡൽഹിയിൽ വീണ്ടും ബോംബ് ഭീഷണി. ലേഡി ശ്രീറാം കോളേജിന് നേരെയാണ് ബോംബ് ഭീഷണിയുണ്ടായിരിക്കുന്നത്. ആഭ്യന്തരമന്ത്രാലയത്തിന് ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശമെത്തിയതിന് പിറ്റേന്നാണ് വീണ്ടും സമാനമായ സന്ദേശമെത്തിയിരിക്കുന്നത്.
വൈകീട്ടോടെ ഡൽഹി ഫയർ സർവ്വീസിലേക്ക് ഫോൺ സന്ദേശമെത്തിയെന്നും ഉടനെ തന്നെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിച്ചുവെന്നും അധികൃതർ പറഞ്ഞു. ഡൽഹി പൊലീസ്, ബോംബ് കണ്ടെത്തുന്നതിനുള്ള സംഘം, ബോംബ് നിർവ്വീര്യമാക്കുന്ന സംഘം എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് സംഘം വ്യക്തമാക്കി.