മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. കാര്‍ ബോംബ് വെച്ച് തകര്‍ക്കുമെന്നാണ് ഭീഷണി. മുംബൈ ട്രാന്‍സ്‌പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റിന്റെ വാട്‌സാപ്പ് നമ്പറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ വെര്‍ലി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇതാദ്യമായല്ല സല്‍മാന്‍ ഖാനെതിരെ വധഭീഷണി ഉയരുന്നത്. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം നടനെതിരെ നിരന്തരം വധഭീഷണി ഉയർത്താറുണ്ട്. സിനിമാ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ കേസ് വന്നതിനുപിന്നാലെ 2018ല്‍ ബിഷ്‌ണോയ് സമുദായാംഗങ്ങള്‍ സല്‍മാനെ വധിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.

