India

വിമാനങ്ങൾക്ക് എതിരെയുള്ള വ്യാജ ബോംബ് ഭീഷണികള്‍ തുടരുന്നു

ഇന്ത്യന്‍ വ്യോമയാന രംഗത്തെ വെട്ടിലാക്കി വ്യാജ ബോംബ് ഭീഷണികള്‍ തുടരുന്നു. ഇന്ന് മാത്രം 103 വിമാനങ്ങൾക്ക് ബോംബ് ഭീഷണി വന്നു. വിസ്താരയുടെ 32 വിമാനം, എയര്‍ ഇന്ത്യയുടെ 36 വിമാനം, ഇന്‍ഡിഗോയുടെ 35 വിമാനം എന്നിവയ്ക്കാണ് ചൊവാഴ്ച ഭീഷണിയുണ്ടായത്. മുംബൈ പോലീസ് മാത്രം ഇതുവരെ 14 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ 16 ദിവസത്തിനിടെ 510ല്‍ അധികം വിമാനങ്ങള്‍ക്കാണ് വ്യാജഭീഷണി നേരിട്ടത്. ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ ഉള്‍പ്പെടെയാണിത്‌. ബോംബ് ഭീഷണി സന്ദേശങ്ങള്‍ തടയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്ര ഇലക്ട്രോണിക് മന്ത്രാലയം മുന്നറിയിപ്പും നൽകിയിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top