Kerala

തലസ്ഥാന നഗരത്തിലെ ഹോട്ടലില്‍ വ്യാജ ബോംബ് ഭീഷണി

Posted on

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഹോട്ടലില്‍ വ്യാജ ബോംബ് ഭീഷണി. ഒരു ജീവനക്കാരൻ്റെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. പൊലീസിൻ്റെ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. സന്ദേശം വ്യാജമെന്ന് പൊലീസ് പിന്നീട് വ്യക്തമാക്കി.

സംഭവത്തില്‍ മ്യൂസിയം പൊലിസ് കേസെടുത്തിട്ടുണ്ട്. രാജ്യത്ത് വിമാനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും വ്യാജ ബോംബ് ഭീഷണി ലഭിക്കുന്നത് പതിവായ സാഹചര്യത്തില്‍ ആഗോള അന്വേഷണ ഏജൻസികളുടെ സേവനം കേന്ദ്രസർ‍ക്കാർ തേടിയിട്ടുണ്ട്. ഇതിനിടെയാണ് തിരുവനന്തപുരത്തും ഹോട്ടലിന് ഭീഷണി സന്ദേശം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version