തിരുവനന്തപുരം: നടി ഹണി റോസിനെ അപമാനിച്ചെന്ന കേസില്‍ നിയമോപദേശം തേടിയതായി വ്യവസായി ബോബി ചെമ്മണൂര്‍.
ഒരാളെ പുരാണ കഥാപാത്രത്തിനോട് ഉപമിച്ചതിന് കേസെടുക്കാന്‍ വകുപ്പില്ലെന്നാണ് അഭിഭാഷകന് അറിയിച്ചതെന്ന് ബോബി പറഞ്ഞു. ഹണിറോസിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയായിരുന്നു ബോബി ചെമ്മണൂരിന്റെ പ്രതികരണം.
ഒരു സ്റ്റോറിന്റെ ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി വന്നപ്പോഴാണ് നടി ഹണിറോസിനോട് തമാശയായി അതു പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.