ഹണി റോസിനെതിരായ ലൈംഗിക അധിക്ഷേപ കേസില്‍ ജയിലിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ നിയമവിരുദ്ധമായി സാഹയിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.
മധ്യമേഖല ജയില്‍ ഡിഐജി പി.അജയ്കുമാര്‍, എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെ സസ്പെന്‍ഡ് ചെയ്തു. വിശദമായ അന്വേഷണം നടത്തി വീഴ്ചകള്‍ സംബന്ധിച്ച് ജയില്‍ ആസ്ഥാനത്തെ ഡിഐജി എംകെ വിനോദ് കുമാര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ജയില്‍ എഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ നല്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പരിഗണിച്ചാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ സസ്പെന്ഷന് ഉത്തരവിറക്കിയത്.