Kerala

ബോബി ചെമ്മണ്ണൂരിന് ജയിലിൽ ലഭിച്ചത് മറ്റാർക്കും ലഭിക്കാത്ത സൗകര്യങ്ങൾ; നടപടിക്ക് സാധ്യത

തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജില്ല ജയിലിൽ വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ ജയിൽ സൂപ്രണ്ടിനും ഡിഐജിക്കുമെതിരെ നടപടിക്ക് ശുപാർശ.

മധ്യമേഖല ജയിൽ ഡിഐജിയേയും കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാനാണ് ശുപാർശ. ജയിൽ സൂപ്രണ്ട് രാജു എബ്രഹാം, മധ്യമേഖല ജയിൽ ഡിഐജി പി അജയകുമാർ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് ശുപാർശ. ജയിൽ ആസ്ഥാനത്തെ ഡിഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്മേൽ ആഭ്യന്തര സെക്രട്ടറി നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ബോബി ചെമ്മണ്ണൂർ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുമ്പോഴാണ് മധ്യമേഖല ജയിൽ ഡിഐജി പി അജയകുമാർ ജയിലിൽ എത്തിയത്. ബോബി ചെമ്മണ്ണൂരിന്റെ സുഹൃത്തുക്കളുമായാണ് ഡിഐജി എത്തിയത്. ജയിൽ ചട്ടങ്ങൾ പാലിക്കാതെ ബോബി ചെമ്മണ്ണരുമായി രണ്ടു മണിക്കൂറിലധികം സമയം ചെലവഴിക്കാൻ ഇവർക്ക് അവസരം നൽകിയിരുന്നു. സൂപ്രണ്ടിന്റെ മുറിയിൽ ബോബി ചെമ്മണ്ണൂരിനെ വിളിച്ചു വരുത്തുകയും ജയിലിലെ പ്രോപ്പർട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തുകയും ചെയ്തു എന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top