നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിനു ജാമ്യം നൽകാമെന്നു ഹൈക്കോടതി. വൈകിട്ട് 3.30ന് ഉത്തരവ് പുറത്തിറങ്ങും.
ജാമ്യം നൽകരുതെന്ന നിലപാടാണു പ്രോസിക്യൂഷൻ സ്വീകരിച്ചത്. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ചിൽ 108ാമതായാണ് ബോബിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്.
ഹണി റോസിനെതിരെ ദ്വയാർഥ പ്രയോഗം നടത്തിയിട്ടില്ല എന്ന് എങ്ങനെ പറയാനാകും എന്ന് കോടതി ചോദിച്ചു. മെറിറ്റിൽ കേസ് വാദിച്ചാൽ അംഗീകരിക്കാൻ ആവില്ല. ഹർജിയിൽ നടിയെ വീണ്ടും അപമാനിക്കുന്നുണ്ടല്ലോയെന്നും കോടതി പറഞ്ഞു.