കൊച്ചി: ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ നടന്നത് ചൂടേറിയ വാദങ്ങൾ.
ഹണി റോസ് വേട്ടയാടുന്നുവെന്നും ജാമ്യം നിഷേധിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവിന് വിശ്വാസ്യതയില്ലെന്നും വാദിച്ച പ്രതിഭാഗം അഭിഭാഷകനോട് ബോബി ചെമ്മണ്ണൂരിന് മാത്രമായി ഒരു പ്രത്യേകതയും ഇല്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. സാധാരണക്കാര്‍ക്കില്ലാത്ത ഒരു പരിഗണനയും ഈ കേസിലുമില്ലെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. തുടർന്ന് ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാനായി മാറ്റി.
കീഴ്കോടതിയിൽ ഉന്നയിച്ച അതേ വാദങ്ങൾ തന്നെയാണ് ബോബിയുടെ അഭിഭാഷകൻ ഹൈക്കോടതിയിലും ഉന്നയിച്ചത്. ബോബിക്കെതിരെയുള്ളത് ഹണി റോസ് കെട്ടിച്ചമച്ച കഥയനുസരിച്ച് തയ്യാറാക്കിയ കേസെന്നും നടി വേട്ടയാടുകയാണെന്നും അഭിഭാഷകൻ പറഞ്ഞു. പരാതിക്കാരിയുടെ ആക്ഷേപങ്ങള്‍ അടിസ്ഥാന വിരുദ്ധമെന്ന് അഭിഭാഷകൻ പറഞ്ഞു.