Kerala
ബോബി ചെമ്മണ്ണൂർ 2018ലും ജയിൽ വാസം അനുഭവിച്ചു: കാരണം…
ബോബി ചെമ്മണ്ണൂർ 2018ൽ ജയിലിൽ കഴിഞ്ഞിരുന്നു. അതിനു ശേഷം നടി ഹണി റോസിന്റെ പരാതിയെ തുടർന്ന് ഇപ്പോഴാണ് കിടക്കുന്നത്. അന്ന് ജയിൽ ജീവിതം അറിയാനുള്ള ആഗ്രഹം കൊണ്ട് 500 രൂപ വാടക കൊടുത്താണ് താമസിച്ചത്.
ജയിൽ ജീവിതം അറിയാനുള്ള തന്റെ ആഗ്രമാണ് ഇങ്ങനെയൊരു സാഹസത്തിലേക്ക് എത്തിച്ചതെന്ന് ബോബി ചെമ്മണ്ണൂർ അന്ന് പറഞ്ഞു. 15 വര്‍ഷങ്ങൾക്ക് മുൻപ് കേരളത്തിലെ ജയിലില്‍ കഴിയാന്‍ ഒരു ശ്രമം നടത്തിയിരുന്നു.
എന്നാൽ, കുറ്റം ചെയ്താല്‍ മാത്രമേ കേരളത്തിലെ ജയിലില്‍ പാര്‍പ്പിക്കൂ എന്നാണ് അധികാരികൾ ബോബി ചെമ്മണ്ണൂരിനോട് പറഞ്ഞത്. തെലങ്കാനയിലെ ജയിലില്‍ 24 മണിക്കൂര്‍ താമസിക്കാന്‍ 500 രൂപയാണ് ഫീസ്.