Kerala

ജയിലിന് പുറത്ത് പടക്കവുമായി ‘ബോ ചെ’ ഫാന്‍സ്, ഹണി റോസിനെതിരെയും അധിക്ഷേപം

കൊച്ചി: കാക്കനാട് ജില്ലാ ജയിലിന് പുറത്ത് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഫാന്‍സും പൊലീസും തമ്മില്‍ വാക്ക് തര്‍ക്കം. ജയിലിന് പുറത്ത് പടക്കം പൊട്ടിക്കാന്‍ ബോബി ചെമ്മണ്ണൂരിന്റെ ആരാധകരുടെ ശ്രമം പൊലീസ് തടയുകയായിരുന്നു.

എന്നാല്‍ പടക്കം പൊട്ടിച്ചിട്ടേ മടങ്ങൂ, പറഞ്ഞാല്‍ പറഞ്ഞത് ചെയ്യുന്നവരാണ് തങ്ങള്‍ എന്നുമുള്ള നിലപാടിലായിരുന്നു ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ അടങ്ങുന്ന ആരാധകര്‍. ജയിലിന് പുറത്ത് സ്‌ഫോടക വസ്തു പൊട്ടിക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തില്‍ പൊലീസും ഉറച്ച് നില്‍ക്കുകയാണ്.

ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയ ഹണി റോസിനെ അധിക്ഷേപിച്ചും ആരാധകര്‍ പ്രതികരിച്ചു. ബോബി ചെമ്മണ്ണൂര്‍ തെറ്റ് ചെയ്തിട്ടില്ല. അതിലും വലിയ തെറ്റ് ചെയതവര്‍ പുറത്ത് ഞെളിഞ്ഞു നടക്കുകയാണ്. പുരുഷന്മാരുടെ നീതിക്കായുള്ള സംഘടനയാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. പുരുഷന്മാര്‍ക്ക് നീതി കിട്ടണം. ഹണി റോസ് ബോബി ചെമ്മണ്ണൂരിനെ ‘ഹണി ട്രാപ്പില്‍’പ്പെടുത്തിയതാണെന്ന് ഓള്‍കേരള മെന്‍സ് അസോസിയേഷന്‍ പ്രതിനിധി പ്രതികരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top