Kerala

ബോചെ ടീക്കൊപ്പം ലക്കി ഡ്രോ; ബോബി ചെമ്മണ്ണൂരിനെതിരെ കേസ്

Posted on

കല്‍പ്പറ്റ: ബോചെ ടീക്കൊപ്പം ലക്കി ഡ്രോ നടത്തിയതിന് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതില്‍ മേപ്പാടി പൊലീസാണ് കേസെടുത്തത്. ബോബിയുടെ ഉടമസ്ഥതയിലുള്ള ബോചെ ഭൂമിപത്ര എന്ന കമ്പനിയുടെ പേരില്‍ ചായപ്പൊടിക്കൊപ്പം സമ്മാനക്കൂപ്പണ്‍ വിതരണം ചെയ്ത സംഭവത്തിലാണ് കേസ്.

ലോട്ടറി റെഗുലേഷന്‍ ആക്ടിലെ വിവിധ വകുപ്പുകള്‍, വഞ്ചന, നിയമവിരുദ്ധമായി ലോട്ടറി നടത്തുക എന്ന സെക്ഷനുകള്‍ പ്രകാരമാണ് കേസെടുത്തത്. ചായപ്പൊടി വില്‍പ്പനക്കും പ്രൊമോഷനും എന്ന വ്യാജേന ചായപ്പൊടി പാക്കറ്റിനോടൊപ്പം ലോട്ടറി ടിക്കറ്റ് വില്‍ക്കുന്നു എന്നാണ് എഫ്‌ഐആറിലുള്ളത്.

ദിനേന നറുക്കെടുപ്പ് നടത്തുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത് കൊണ്ടും സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി വില്‍പ്പന കുറയുന്നതിനാല്‍ സര്‍ക്കാരിന് നഷ്ടമുണ്ടാവുന്നുവെന്നും എഫ്‌ഐആറിലുണ്ട്. ബോചെയുടെ ഓണ്‍ലൈന്‍ നറുക്കെടുപ്പ് ലോട്ടറി നിയമങ്ങളുടെ ലംഘനമാണെന്ന വിലയിരുത്തലില്‍ ലോട്ടറി ഡറക്ടറേറ്റും പരിശോധന ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ കമ്പനി സെയില്‍സ് പ്രൊമോഷനെന്ന നിലയില്‍ മാത്രമാണ് സമ്മാനക്കൂപ്പണ്‍ നല്‍കുന്നതെന്നാണ് ബോബിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version