മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു.
അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളാണ് പുറത്തുവന്നത്. അപകടത്തില്‍പ്പെട്ട യാത്രാബോട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. സ്പീഡ് ബോട്ട് പെട്ടെന്ന് യൂടേണ്‍ ചെയ്ത് യാത്ര ബോട്ടിന് നേരെ എത്തുകയും ശക്തമായി കൂട്ടിയിടിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്.
അപകടത്തില്‍ 13 പേര് മരിച്ചതായാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അറിയിച്ചത്. 101 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ ചിലര്‍ അതീവഗുരുതരാവസ്ഥയിലാണ്. നാവിക സേന ബോട്ടിന് നിയന്ത്രണം വിട്ടാണ് അപകടം.