India
ചോരക്കൊതി മാറാതെ ഇസ്രയേൽ; വടക്കൻ ഗാസയിൽ 15 പേർ കൊല്ലപ്പെട്ടു
വടക്കൻ ഗാസയിൽ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേൽ. ബെയ്ത്ത് ലാഹിയ നഗരത്തിൽ സ്ഥിതി ചെയുന്ന വീടുകൾക്ക് നേരെ നടത്തിയ ബോംബ് ആക്രമണത്തിൽ പതിനഞ്ച് പേർ കൊല്ലപ്പെട്ടതായാണ് വിവരം.
ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കുണ്ട്. ആക്രമണത്തിന് പിന്നാലെ നിരവധി പേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ 47 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.
ഗാസ മുനമ്പിന്റെ വടക്കുഭാഗത്തുള്ള ജബാലിയ, ബെയ്ത്ത് ലാഹിയ, ബെയ്ത്ത് ഹനൂൻ എന്നിവിടങ്ങളിലെ വീടുകൾക്കു നേരെയാണ് ഇസ്രയേൽ സൈന്യം ബോംബ് വർഷിച്ചത്. ബെയ്ത്ത് ലഹിയയിലെ അഭയാർഥികേന്ദ്രമായ ഒരു സ്കൂളിന് പുറത്തും ഇസ്രയേൽ ഡ്രോണുകളും ബോംബുകളും വർഷിച്ചതായി റിപ്പോർട്ടുണ്ട്.