Crime
പ്രണയനൈരാശ്യം; ജലാറ്റിൻ സ്റ്റിക് കെട്ടിവെച്ച് പെൺകുട്ടിയുടെ വീടിന് മുന്നിൽ സ്ഫോടനം; 21കാരന് ദാരുണാന്ത്യം
ബെംഗളൂരു: പ്രണയനൈരാശ്യത്തെത്തുടർന്ന് ജീവനൊടുക്കി 21കാരൻ.
നാഗമംഗല സ്വദേശി രാമചന്ദ്രയാണ് ശരീരത്തിൽ ജലാറ്റിൻ സ്റ്റിക് കെട്ടിവെച്ച് സ്ഫോടനം നടത്തി ജീവനൊടുക്കിയത്. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. എന്നാൽ രക്ഷിതാക്കൾ ബന്ധത്തിന് തടസം നിന്നതോടെ കലേനഹള്ളിയിലെ ഇവരുടെ വീടിന് മുന്നിൽ എത്തി രാമചന്ദ്ര ആത്മഹത്യ ചെയ്യുകയായിരുന്നു.