നാഗ്പൂരിനടുത്തുള്ള ഭണ്ഡാരയിലെ ആയുധനിർമ്മാണശാലയിൽ വൻ സ്ഫോടനം. അരഡസനിലേറെ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായിട്ടാണ് റിപ്പോർട്ടുകൾ.ഇന്ന് രാവിലെ പത്തരയോടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് ജില്ലാ കളക്ടർ സഞ്ജയ് കോൾട്ടെ പറഞ്ഞു. രക്ഷാപ്രവർത്തനം തുടരുകയാണ്.
സത്പുര പർവതനിരകളിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ജവഹർ നഗർ ഏരിയയിൽ പ്രവർത്തിക്കുന്ന ഫാക്ടറിയുടെ എൽടിപി സെക്ഷനിലാണ് സ്‌ഫോടനം ഉണ്ടായത്.
അപകടം നടക്കുമ്പോൾ സെക്ഷനിൽ 14 ജീവനക്കാർ ജോലി ചെയ്തിരുന്നതായും ഇതിൽ മൂന്ന് പേരെ ജീവനോടെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.