ഗാസ നഗരത്തിൽ അഭയാർഥികേന്ദ്രമായി പ്രവർത്തിക്കുന്ന സ്കൂളിലേക്ക് ഇസ്രയേൽ ബോംബിട്ടു. ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. ഉറങ്ങി കിടക്കുകയായിരുന്ന പിഞ്ചു കുഞ്ഞുങ്ങൾ അടക്കം വെന്തു മരിച്ചു.

ഗാസയിൽ വെടിനിർത്തൽ ഉടമ്പടിക്കായി ഈജിപ്തും ഖത്തറും ശ്രമിക്കവെയാണ് വീണ്ടും ഇസ്രയേലിന്റെ ആക്രമണം. വെടി നിർത്തൽ ലംഘിച്ച ഇസ്രായേൽ ഇപ്പോൾ ഗാസയ്ക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഭക്ഷണം ,മരുന്ന് തുടങ്ങി അത്യാവശ്യ സേവനങ്ങൾക്കെല്ലാം ഇസ്രായേൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

