നൈജീരിയ: നൈജീരിയയിൽ ടാങ്കർ പൊട്ടിത്തെറിച്ച് 94 മരണം. വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ പുലർച്ചെയായിരുന്നു സംഭവം. 50 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തലകീഴായി മറിഞ്ഞ ടാങ്കറിൽ നിന്നും ഇന്ധനം ശേഖരിക്കാൻ നിരവധി പേർ എത്തിയിരുന്നു. എന്നാൽ ഇതിനിടെ ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
കനോയിൽ നിന്നും യൊബെയിലെ ൻഗുരുവിലേക്ക് പോകുകയായിരുന്നു ടാങ്കർ. മജിയ പട്ടണത്തിൽ വെച്ച് ട്രക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് ടാങ്കർ മറിഞ്ഞതെന്നാണ് നിഗമനം. സംഭവമറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയതാണ് മരണനിരക്ക് കുത്തനെ ഉയരാൻ കാരണമായത്.