India
ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്ഫോടനം ടൈമർ ഉപയോഗിച്ചെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്ഫോടനം ടൈമർ ഉപയോഗിച്ചാണ് നടത്തിയതെന്ന് റിപ്പോർട്ട്. ബാൾ ബയറിംഗ്, ലോഹ കഷ്ണങ്ങൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. എൻഎസ്ജി അന്വേഷണ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. നാടൻ ബോംബ് നിർമ്മിക്കുന്ന രീതിയിലാണ് സ്ഫോടക വസ്തു തയ്യാറാക്കിയത്.
തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് ലക്ഷ്യമിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. ടൈമർ ഉപയോഗിച്ചത് ആസൂത്രണം വ്യക്തമാക്കുന്നുവെന്നും എൻഎസ്ജി ചൂണ്ടിക്കാട്ടി. സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാണ്.