India

കള്ളപ്പണം വെളുപ്പിക്കൽ; ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകി ഇഡി

ശ്രീന​ഗർ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ശ്രീനഗറിലെ ഇഡി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് ഫാറൂഖ് അബ്ദുള്ളക്ക് ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്.

ജമ്മുകശ്മീർ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നോട്ടീസ്. 2022ൽ റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടക്കുകയാണ്. അസോസിയേഷന്റെ ഫണ്ട് വ്യക്തിഗത അക്കൗണ്ടുകളിലേക്ക് മാറ്റിയതായാണ് കേസ്. 2018 ൽ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top