Health

ബ്ലാക്ക് ഹെഡ്സ് വല്ലാതെ അലട്ടുന്നുണ്ടോ? പരിഹാരമുണ്ട്..

Posted on

തിളക്കമാർന്ന ചർമ്മം കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്കപേരും. പ്രത്യേകിച്ചും മുഖ സൗന്ദര്യത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് ആരും തയ്യാറാകില്ല. എന്നാൽ പലപ്പോഴും നമ്മുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന ഒന്നായി ബ്ലാക്ക് ഹെഡ്സ് മാറാറുണ്ട്. എത്ര നീക്കം ചെയ്താലും തിരികെയെത്തുന്ന ഇവ പലപ്പോഴും നമ്മെ സാരമായി തന്നെ ബാധിക്കാറുമുണ്ട്.

ചർമ്മത്തിലെ സുഷിരങ്ങളിൽ അഴുക്കടിഞ്ഞ് കൂടുന്നതും മെലാനിൻ ഉൽപാദനം ചർമത്തിൽ അധികമാകുന്നതുമെല്ലാം തന്നെ ഈ പ്രശ്‌നത്തിന് കാരണമാകുന്നു. ബ്ലാക്ക് ഹെഡ്സ് വരാതിരിക്കാൻ ഇടയ്ക്കിടെ മുഖം കഴുകുന്നത് കൂടുതൽ ​ഗുണം ചെയ്യും.

ബ്ലാക്ക് ഹെഡ്സ് അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ഈ ഫേസ് പാക്കുകൾ…

ഒന്ന്…

ഒരു കഷ്ണം കറുവപ്പട്ട പൊടിച്ചതും ഒരു ടീസ്പൂൺ തേനും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം മുഖത്തും കഴുത്തിലുമായി ഈ പാക്ക് പുരട്ടുക. 15 മിനുട്ടിന് ശേഷം മുഖം നന്നായി കഴുകുക. കഴുകുന്നതിന് മുമ്പ് കുറച്ച് മിനിറ്റ് വൃത്താകൃതിയിലുള്ള മുഖം മസാജ് ചെയ്യുക. തേനിൻ്റെ സ്വാഭാവിക ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിന് ​ഗുണം ചെയ്യുന്നു.ചർമ്മത്തിൻ്റെ തിളക്കം വർദ്ധിപ്പിക്കാനും ഹൈപ്പർപിഗ്മെൻ്റേഷൻ കുറയ്ക്കാനും കറുവപ്പട്ട സഹായിക്കും.

രണ്ട്…

നാരങ്ങ നീരും പഞ്ചസാരയും ചേർത്തുള്ള മറ്റൊരു പാക്കാണ് ഇനി പറയാൻ പോകുന്നത്. രണ്ട് ടീസ്പൂൺ നാരങ്ങ നീരും അൽപം പഞ്ചസാരയും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

മൂന്ന്…

രണ്ട് ടീസ്പൂൺ ഓട്സ് പൊടിച്ചതും അൽപം തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഈ പാക്ക് ബ്ലാക്ക്ഹെഡ്സ് അകറ്റുക മാത്രമല്ല മുഖത്ത് കൂടുതൽ തിളക്കം ലഭിക്കുന്നതിനും ​ഗുണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version