Kerala

ഗവർണറുടെ അതൃപ്തി സംസ്ഥാന ഗവൺമെൻ്റിൻ്റെ മുഖത്തേറ്റ തിരിച്ചടിയാണെന്ന് ബിജെപി

Posted on

തിരുവനന്തപുരം: ഗവർണറുടെ അതൃപ്തി സംസ്ഥാന ഗവൺമെൻ്റിൻ്റെ മുഖത്തേറ്റ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കവലപ്രസംഗം നയപ്രഖ്യാപനമായി നിയമസഭയിൽ അവതരിപ്പിക്കാനാകില്ല. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാരാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ‘കേന്ദ്രമാണ് സാമ്പത്തിക പ്രതിസന്ധിക്കു പിന്നിലെന്ന് വരുത്താൻ നീക്കം നടക്കുകയാണ്.

സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാനുള്ള നീക്കത്തിന് തിരിച്ചടിയാകുമിത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ നിയമസഭയിൽ കൊണ്ടുവരുകയാണ്. കേരള നിയമസഭ അന്തസ് പാലിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടു. ഗവർണർ അസംതൃപ്തി അറിയിക്കാനുള്ള അവസരം വിനിയോഗിച്ചു. സർക്കാർ അവാസ്തവം നയപ്രഖ്യാപനത്തിൽ ഉപയോഗിച്ചതാണ് പ്രശ്നം. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേന്ദ്രത്തിൽ നിന്ന് കിട്ടിയ ഗ്രാൻ്റുകളെക്കുറിച്ച് നയപ്രഖ്യപനത്തിൽ പറഞ്ഞില്ല’, സുരേന്ദ്രൻ ആരോപിച്ചു. ഗവർണർ പ്രസംഗം ചുരുക്കിയതിൽ അസാധാരണമായി ഒന്നും കാണുന്നില്ലെന്നും ആരോഗ്യ പ്രശ്നങ്ങൾ മൂലമാകാം പ്രസംഗം ചുരുക്കിയതെന്നുമുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയിലും സുരേന്ദ്രൻ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version