Kerala

സമസ്തയിലൂടെ പുറത്ത് വന്നത് മുസ്ലീം ലീഗിന്‍റെ ശബ്ദം, മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം; പികെ കൃഷ്ണദാസ്

കൊല്ലം: കേരളം വിഭജിക്കണമെന്ന സമസ്തയുടെ ആവശ്യം വിഘടന വാദത്തിന്‍റെ ശബ്ദമാണെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും ബിജെപി നേതാവ് പികെ കൃഷ്ണദാസ് പറഞ്ഞു.

മലബാർ കേന്ദ്രീകരിച്ച് പ്രത്യേക സംസ്ഥാനം വേണമെന്നാണ് ആവശ്യം. സമസ്തയുമായി പൊക്കിൾക്കൊടി ബന്ധമെന്നാണ് മുസ്ലിം ലീഗ് പറയുന്നത്. അതിനാല്‍ തന്നെ മുസ്ലിം ലീഗിന്‍റെ ശബ്ദമാണ് സമസ്തയിലൂടെ പുറത്തുവന്നത്.

ഇത് കേരളത്തിലെ ഭീകരവാദ സംഘനകളുടെ ശബ്ദമാണെന്നും മാർക്സിസ്റ്റ് പാർട്ടി അവർക്ക് പിന്തുണ നൽകുകയാണെന്നും പികെ കൃഷ്ണദാസ് ആരോപിച്ചു. തീവ്രവാദ സംഘടനകൾക്ക് വെള്ളവും വളവും നൽകുന്നത് കോൺഗ്രസും മാർക്സിസ്റ്റ് പാർട്ടിയും ആണ്. സമസ്തയുടെ ആവശ്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ഇത് വികസന അജണ്ടയല്ല. തീവ്രവാദ അജണ്ടയാണ്. ഇനി പ്രത്യേക രാഷ്ട്രം വേണമെന്ന ആവശ്യമായിരിക്കും ഇവർ ഉന്നയിക്കാൻ പോകുന്നതെന്നും പികെ കൃഷ്ണദാസ് ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top