Kerala
സത്യനാഥന്റെ കൊലപാതകം: എം സ്വരാജിനും വിജിനുമെതിരെ കേസെടുക്കണം; പരാതി നല്കി ബിജെപി
കോഴിക്കോട്: സിപിഐഎം നേതാവ് പി വി സത്യനാഥന്റെ കൊലപാതകത്തില്‍ വ്യാജപ്രചരണം നടത്തിയ സിപിഐഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി. കൊലപാതകം ബിജെപി പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചുവെന്നും ബിജെപി ആരോപിച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ബിജെപി പരാതി നല്കി. എം സ്വരാജിനും എം വിജിനും എതിരെ കേസെടുക്കണമെന്ന് പരാതിയില്‍ പറയുന്നു.