Kerala

സത്യനാഥന്റെ കൊലപാതകം: എം സ്വരാജിനും വിജിനുമെതിരെ കേസെടുക്കണം; പരാതി നല്‍കി ബിജെപി

കോഴിക്കോട്: സിപിഐഎം നേതാവ് പി വി സത്യനാഥന്റെ കൊലപാതകത്തില്‍ വ്യാജപ്രചരണം നടത്തിയ സിപിഐഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി. കൊലപാതകം ബിജെപി പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചുവെന്നും ബിജെപി ആരോപിച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ബിജെപി പരാതി നല്‍കി. എം സ്വരാജിനും എം വിജിനും എതിരെ കേസെടുക്കണമെന്ന് പരാതിയില്‍ പറയുന്നു.

അതേസമയം സത്യനാഥന്റെ കൊലക്കുപയോഗിച്ച ആയുധം പൊലീസ് കണ്ടെത്തി. മൂര്‍ച്ചയുള്ള കത്തിയാണ് കൃത്യം നടന്ന സ്ഥലത്തിന് അടുത്ത് നിന്ന് കണ്ടെത്തിയത്. കേസന്വേഷണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 14 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. പേരാമ്പ്ര, താമരശ്ശേരി ഡിവൈഎസ്പിമാരും അന്വേഷണ സംഘത്തിലുണ്ട്. സത്യനാഥനെ കൊലപ്പെടുത്തിയ അഭിലാഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

വ്യക്തി വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പ്രതി അഭിലാഷ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തനിക്കെതിരെ നേരത്തെ ഉണ്ടായ പല അക്രമ സംഭവങ്ങളെയും പാര്‍ട്ടി ചെറുത്തില്ലെന്നും പ്രതി പൊലീസിനോട് പറഞ്ഞു. വ്യാഴാഴ്ച രാത്രിയായിരുന്നു സത്യനാഥന്‍ ആക്രമിക്കപ്പെട്ടത്. പ്രതി അഭിലാഷ് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും ഇതിനെ സത്യനാഥന്‍ പലവട്ടം ചോദ്യം ചെയ്തതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. അഭിലാഷിന്റെ ലഹരി ഉപയോഗത്തെ സത്യനാഥന്‍ എതിര്‍ത്തിരുന്നു. ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ പലതവണ സംസാരമുണ്ടായതായും സൂചനയുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top