Kerala

തെരഞ്ഞെടുപ്പ് തോല്‍ക്കുമെന്നായപ്പോള്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിനെ കൂട്ടുപിടിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

Posted on

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കണ്ടതിനെ കുറിച്ച് വി ഡി സതീശന് മറുപടിയില്ല. വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കൂടാതെ കോണ്‍ഗ്രസിന്റെ വ്യക്തിത്വം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് ഓഫീസ് നിറയെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളാണ്. സ്ഥാനാര്‍ഥിക്കും പ്രതിപക്ഷ നേതാവിനും ഒപ്പമുള്ളത് പി എഫ് ഐ നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ വി ഡി സതീശന്‍ ചെയ്യുന്നത് രാജ്യദ്രോഹമാണെന്നും നാല് വോട്ടിന് വേണ്ടി രാജ്യത്തെ ഒറ്റുകൊടുക്കുന്നവരെ ഒപ്പം കൂട്ടുകയാണെന്നും സുരേന്ദ്രന്‍ രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തി. കൂടാതെ ബിജെപി കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്നത് അഭ്യൂഹം മാത്രമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version