എറെ രാഷ്ട്രീയ നാടകങ്ങള്‍ കണ്ട് പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ അവസാന ഘട്ടത്തിലെ ഞെട്ടിക്കുന്ന രാഷ്ട്രീയ നീക്കമായിരുന്നു സന്ദീപ് വാര്യരുടെ ബിജെപിയിലേക്കുളള കടന്നു വരവ് .
സി കൃഷ്ണകുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോള്‍ മുതല്‍ അസ്വസ്ഥനായിരുന്നു സന്ദീപ്. ഒപ്പം സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനടക്കമുളള നേതാക്കളുമായുള്ള എതിര്‍പ്പ് കൂടിയായതോടെ അത് ഒരു പൊട്ടിത്തെറിക്ക് കാരണമായി. ഇനി പ്രചരണത്തിനില്ലെന്ന് സന്ദീപ് പറഞ്ഞെങ്കിലും അനുനയിപ്പിക്കാന്‍ ശ്രമിക്കാതെ പ്രകോപിക്കാനാണ് സുരേന്ദ്രനടക്കം ശ്രമിച്ചത്. ഇതോടെ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. അപ്പോഴും നിസാരനെന്ന് പറഞ്ഞ് അവഗണിക്കാനായിരുന്നു നേതൃത്വത്തിന്റെ ശ്രമം.
ബിജെപി നേതൃത്വം പോലും പ്രതീക്ഷിച്ചത് സന്ദീപ് സിപിഎം പാളയത്തില്‍ എത്തും എന്നായിരുന്നു. സിപിഎം ഇതിനായി ശ്രമങ്ങളും സജീവമാക്കിയിരുന്നു. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ സന്ദീപ് കോണ്‍ഗ്രസ് പാളയത്തില്‍ ചേക്കേറി. അന്ന് മുതല്‍ സന്ദീപിനെ തിരഞ്ഞെടുപ്പില്‍ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് സമര്‍ത്ഥമായി ഉപയോഗിച്ചു. കോണ്‍ഗ്രസില്‍ എത്തി ആദ്യം തന്നെ സന്ദീപിനെ എത്തിച്ചത് പാണക്കാടായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത് പാലക്കാട്ടെ ന്യൂനപക്ഷങ്ങള്‍ക്കുളള സന്ദേശമായിരുന്നു. ഇതെല്ലാം ഫലം കണ്ടു എന്ന് വേണം കരുതാന്‍.