തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ്റെ കേരള പദയാത്ര ജനുവരി 27 ന് ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. ബിജെപി അദ്ധ്യക്ഷൻ്റെ യാത്രയിലും പ്രഭാതയോഗം ഉണ്ടായിരിക്കും.
ഈ യോഗത്തിൽ. മത-സാമുദായിക നേതാക്കളുമായി ആശയവിനിമയം നടത്തും. ഫെബ്രുവരി 12ന് തിരുവനന്തപുരത്ത് നടക്കുന്ന പദയാത്രയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കെടുക്കും. ഫെബ്രുവരി 27ന് പാലക്കാടാണ് കേരള പദയാത്രയുടെ സമാപനം.യാത്രയോട് അനുബന്ധിച്ച് ഓരോ മണ്ഡലത്തിലും 1000 പേർ പുതുതായി പാർട്ടിയിൽ അംഗത്വമെടുക്കുമെന്ന് ബിജെപി വ്യക്തമാക്കി.