Kerala

ബിജെപി പദയാത്രാ പ്രചാരണ ഗാനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചതില്‍ വിശദീകരണം തേടി സംസ്ഥാന അധ്യക്ഷന്‍

കോഴിക്കോട്: ബിജെപി പദയാത്രാ പ്രചാരണ ഗാനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചതില്‍ വിശദീകരണം തേടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ‘കേന്ദ്രസര്‍ക്കാര്‍ അഴിമതിക്കാര്‍’ എന്ന വരികളുള്ള ഗാനം പ്രചാരണ ഗാനമായി മാറി നല്‍കിയതിലാണ് ബിജെപി ഐടി സെല്‍ ചെയര്‍മാനോട് വിശദീകരണം തേടിയത്.

ഐടി സെല്‍ ചെയര്‍മാന്‍ എസ് ജയശങ്കറിനെ നേരിട്ട് വിളിച്ച് കെ സുരേന്ദ്രന്‍ സംസാരിച്ചു. പദയാത്ര തത്സമയം നല്‍കുന്ന ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവന്നത്. ‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്കൂ കൂട്ടരെ’ എന്നാണ് വീഡിയോ ഗാനത്തിലെ വരിയിലുള്ളത്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസും ഫേസ്ബുക്കിലൂടെ വീഡിയോ ഗാനം പുറത്ത് വിട്ടിരുന്നു.

എസ് സി, എസ് ടി നേതാക്കളോടൊന്നിച്ച് ഉച്ചഭക്ഷണം എന്ന് കാര്യപരിപാടിയുടെ ഭാഗമായി പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം കനക്കുന്നതിനിടെയാണ് പ്രചാരണ ഗാനവും വിവാദത്തിലായത്. എസ് സി , എസ് ടി നേതാക്കളോടൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നുവെന്ന് പോസ്റ്ററില്‍ പ്രത്യേകം എഴുതിയത് ജാതിബോധത്തിന്റെ ഭാഗമായ ചിന്തയാണെന്ന നിലയിലാണ് വിമര്‍ശനം ഉയരുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top