ദില്ലി:സുരേഷ് ഗോപിയുടെ സിനിമ അഭിനയത്തിന് കൂച്ചുവിലങ്ങിട്ട് ബിജെപി കേന്ദ്ര നേതൃത്വം. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സുരേഷ് ഗോപിയെ ഉപദേശിച്ചതായും റിപ്പോർട്ടുകൾ. കൂടുതൽ ഉത്തരവാദിത്തങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകി.
ജി 7 ഉച്ചകോടിയിലെ പ്രതിനിധി സംഘത്തിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തിയതിനൊപ്പം പാർലമെൻ്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് ചുമതലയും സുരേഷ് ഗോപിയെ ഏൽപിച്ചു. കേരളത്തിലെ വഖഫ് വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകി. സുരേഷ് ഗോപിയെ പ്രധാനമന്ത്രി ഇന്ന് ദില്ലിക്ക് വിളിപ്പിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലെത്തിയ സുരേഷ് ഗോപിയെ വൈകിട്ട് നേരിൽക്കണ്ടാണ് പ്രധാനമന്ത്രി അധിക ചുമതല നൽകിയത്.