Kerala
കേരള ബിജെപിൽ പൊട്ടിത്തെറി; ഇന്നും നാളെയുമായി നടത്താനിരുന്ന നേതൃയോഗം മാറ്റി
ഉപതെരഞ്ഞെടുപ്പിലെ തോൽവി ഏൽപ്പിച്ച ആഘാതം ബിജെപിയിൽ രൂക്ഷമായ വിഭാഗീയതക്കും തമ്മിലടിക്കും കാരണമാകുന്നതായി റിപ്പോർട്ട്.
പാർട്ടിയിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള തമ്മിലടി രൂക്ഷമായതോടെ ബിജെപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നും നാളെയുമായി സംഘടിപ്പിക്കാനിരുന്ന നേതൃയോഗങ്ങൾ മാറ്റി.
പാർട്ടിയുടെ കോർ കമ്മിറ്റി ചേരാതെ നേതൃയോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസും എം.ടി. രമേശും നിലപാടെടുത്തതായാണ് വിവരം. പ്രതിസന്ധിയെ തുടർന്ന് ബിജെപിയുടെ കോർ കമ്മിറ്റി യോഗം തിങ്കളാഴ്ച വിളിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.