Kerala

പാലക്കാട്‌ ബിജെപിയിൽ പൊട്ടിത്തെറി; ജില്ലാ കമ്മറ്റി അംഗം സുരേന്ദ്രൻ തരൂർ പാർട്ടി വിട്ടു

പാലക്കാട്‌ ബിജെപിയിൽ പൊട്ടിത്തെറി. ജില്ലാ കമ്മറ്റി അംഗം സുരേന്ദ്രൻ തരൂർ പാർട്ടി വിട്ട് വികസന മുന്നണിയിലേക്ക്. പെരിങ്ങോട്ടുകുറിശിയിൽ 5ന് ചേരുന്ന പൊതുയോഗത്തിൽ സുരേന്ദ്രനും സംഘവും വികസന മുന്നണിയിൽ ചേരും. നൂറോളം പേർ ഒപ്പം ചേരുമെന്ന് സുരേന്ദ്രൻ തരൂർ പറഞ്ഞു.

ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയമായ ഇടപെടലുകളാണ് പാർട്ടി വിടാൻ കാരണമെന്നും സുരേന്ദ്രൻ തരൂർ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറിയെ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ അറിയിച്ചെങ്കിലും അവഗണിച്ചു.

5ന് നടക്കുന്ന പൊതുയോഗത്തിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും സുരേന്ദ്രൻ തരൂർ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top