India
തേജസ്വി സൂര്യ- ഗായിക ശിവശ്രീ സ്കന്ദപ്രസാദ് വിവാഹം ഉടൻ
ബിജെപിയുടെ യുവ എം.പി തേജസ്വി സൂര്യയും പ്രശസ്ത കർണാടക ഗായിക ശിവശ്രീ സ്കന്ദപ്രസാദും വിവാഹിതരാകുന്നു.ബാംഗ്ലൂർ സൗത്തിൽ നിന്നുള്ള ബിജെപി എംപി ചെന്നൈ ആസ്ഥാനമായുള്ള മിസ് സ്കന്ദപ്രസാദുമായി വിവാഹ നിശ്ചയം നടത്തി എന്നാണ് റിപോർട്ടുകൾ.മാർച്ചിൽ ബംഗളൂരുവിൽ വച്ച് വിവാഹം നടക്കുമെന്നാണ് റിപ്പോർട്ട്.
രണ്ട് തവണ ലോക്‌സഭാ എംപിയും ഭാരതീയ ജനതാ യുവമോർച്ചയുടെ പ്രസിഡൻ്റുമാണ് സൂര്യ. ഭരതനാട്യം നർത്തകിയായ സ്കന്ദപ്രസാദ്, ശാസ്ത്ര സർവകലാശാലയിൽ നിന്ന് ബയോ എഞ്ചിനീയറിംഗിൽ ബിരുദം നേടിയെങ്കിലും കലാരംഗത്ത് കരിയർ തിരഞ്ഞെടുക്കുകയായിരുന്നു. അവർ മദ്രാസ് സർവകലാശാലയിൽ നിന്ന് ഭരതനാട്യം ബിരുദം നേടിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ജനുവരിയിൽ അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീമതി സ്കന്ദപ്രസാദിനെ പ്രശംസിച്ചിരുന്നു.