കഴിഞ്ഞ മാസം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ് മന്ത്രി പരാജയപ്പെട്ടത് ബിജെപിയില്‍ കലഹത്തിന് കാരണമാകുന്നു. കലഹത്തിൻ്റെ പ്രധാന കാരണം കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ്. സംസ്ഥാന പരിസ്ഥിതി മന്ത്രി രാംനിവാസ് റാവത്തിന് വേണ്ടി പ്രചാരണം നടത്താന്‍ സിന്ധ്യ ഇറങ്ങിയിരുന്നില്ല.
പ്രചാരണത്തിന് തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സിന്ധ്യയുടെ പരാമര്‍ശം. ഇതിനെതിരെ ബിജെപി എംഎല്‍എ ഭഗവന്‍ദാസ് സബ്നാനി രൂക്ഷമായി പ്രതികരിച്ചു. തിരക്കേറിയ ഷെഡ്യൂള്‍ ചൂണ്ടിക്കാട്ടി സിന്ധ്യ പ്രചാരണം ഒഴിവാക്കിയതായി അദ്ദേഹം പറഞ്ഞു.
വിജയ്പൂര്‍ മണ്ഡലത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ് മന്ത്രി രാംനിവാസ് റാവത്ത് കോണ്‍ഗ്രസിന്റെ മുകേഷ് മല്‍ഹോത്രയോട് 7,000-ത്തിലധികം വോട്ടിന് പരാജയപ്പെട്ടിരുന്നു.