Kerala
സിപിഎം നേതാവ് ബിപിന്‍ സി ബാബു ബിജെപിയില്‍ ചേർന്നു
ആലപ്പുഴ ജില്ലയിലെ പ്രമുഖനായ സിപിഎം നേതാവ് ബിപിന്‍ സി ബാബു ബിജെപിയില്‍. പാര്‍ട്ടി കുടുംബത്തില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായ നേതാവാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.
ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ കൃഷ്ണപുരം ഡിവിഷന്‍ അംഗമാണ് ബിപിന്‍. എസ്എഫ്‌ഐ മുതല്‍ പ്രവര്‍ത്തിച്ച് വന്ന നേതാവാണ്. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, സിപിഎം ഏരിയാ കമ്മറ്റിയംഗം തുടങ്ങി നിലിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഒരുഘട്ടത്തില്‍ കായംകുളം നിയമസഭാ മണ്ഡലത്തിലേക്ക് വരെ പരിഗണിച്ചിരുന്നു.
ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങി സര്‍വകലാശാല സെനറ്റ് അംഗവുമായിരുന്നു ബിപിന്‍. സിപിഎം നേതൃത്വത്തെ ആകെ ഞെട്ടിച്ചാണ് ബിപിന്റെ പാര്‍ട്ടി മാറ്റം. ജില്ലയിലെ കടുത്ത വിഭാഗീയത വ്യക്തമാക്കുന്നതാണ് ബിപിന്റെ പാര്‍ട്ടി മാറ്റം. കായംകുളത്തെ പാര്‍ട്ടിയിലെ വിമത സ്വരമായിരുന്നു ബിപിന്‍. ഇതിന്റെ പര്യവസാനമാണ് ബിജപിയിലേക്കുള്ള കൂടുമാറ്റം. ബിപിനെ അനുകൂലിക്കുന്ന നിരവധി പ്രവര്‍ത്തകര്‍ കായംകുളത്തുണ്ട്. ഇവരില്‍ ആരൊക്കെ പാര്‍ട്ടിവിടും എന്ന പരിശോധനയിലാണ് സിപിഎം.