തൃശൂര്‍: സിപിഐഎം നേതാവ് പി കെ ശ്രീമതിയോട് പരസ്യമായി ഖേദം അറിയിച്ചത് ഔദാര്യമാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍.

കേരള രാഷ്ട്രീയത്തിന് മാതൃകയാക്കാനാണ് ഖേദം രേഖപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കോടതിയില്‍ ടീച്ചര്‍ വിഷമിച്ച് കരഞ്ഞപ്പോള്‍ രാഷ്ടീയ അന്തസിന് ഖേദം പറയാമെന്ന് കരുതിയതാണെന്നും ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അന്തരിച്ച മുന്‍ എംഎല്‍എ പി ടി തോമസ് പത്രസമ്മേളനം നടത്തി പറഞ്ഞ കാര്യമാണ് താന്‍ ആവര്‍ത്തിച്ചതെന്നും അതുകൊണ്ട് തന്നെ കേസ് നിലനില്‍ക്കില്ലെന്നും ശ്രീമതിയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇത് മനസ്സിലാക്കിയ വക്കീല്‍ ടീച്ചറെ ഉപദേശിച്ചെന്നും കണ്ണൂര്‍ കോടതിയില്‍ ഒത്തുതീര്‍പ്പ് വെച്ചെന്നും അദ്ദേഹം പറഞ്ഞു.

