കണ്ണൂര്‍: സോഷ്യൽ മീഡിയ നേതാക്കളെ വിമർശിച്ച് ബിജെപി മുതിര്‍ന്ന നേതാവ് സി കെ പത്മനാഭൻ
പാർട്ടി സമൂഹ മാധ്യമങ്ങളിൽ മാത്രം പോരാ, ജനങ്ങൾക്കിടയിൽ വേണമെന്നാണ് വിമര്‍ശനം. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റിൻ്റെ സ്ഥാനാരോഹണ ചടങ്ങിലായിരുന്നു സി കെ പത്മനാഭൻ്റെ പ്രസംഗം.
പാർട്ടി സമൂഹ മാധ്യമങ്ങളിൽ മാത്രം പോരാ, ജനങ്ങൾക്കിടയിൽ വേണം. ഹൈടെക്ക് പാർട്ടി മാത്രമല്ല ബൈഠക്കിൻ്റെ കൂടി പാർട്ടിയാണെന്ന് മനസ്സിലാക്കണം. ബൈഠക് മണ്ണിലാണ്, ഹൈടെക്ക് ആകാശത്താണ്. ആകാശ സഞ്ചാരികളായവർ ഭാവിയിൽ പാർട്ടിക്ക് ഗുണം ചെയ്യില്ല.